വാഹനമോടിച്ച് പച്ചപ്പ് നശിപ്പിച്ചു; സലാലയിൽ ഡ്രൈവർക്കെതിരെ നടപടി

ഷീബ വിജയൻ
സലാല I ദോഫാറിലെ ഹരിത ഇടങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിന് ഡ്രൈവർക്കെതിരെ നിയമനടപടി. സലാലയിലെ അതീൻ പ്രദേശത്തെ ഹരിതപ്രദേശങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ ആൾക്കെതിരെ പരിസ്ഥിതി അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. അഭ്യാസപ്രകടനത്തിന്റെ വിഡിയോ സഹിതമാണ് അതോറിറ്റി നിയമനടപടി സ്വീകരിക്കുന്നതായി അറിയിച്ചത്. ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥർ ഗൾഫ് ലൈസൻസ് പ്ലേറ്റുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പച്ചപ്പിന് മുകളിലൂടെ വാഹനമോടിച്ച് പ്രകൃതിദത്ത സസ്യങ്ങൾക്കും ചുറ്റുമുള്ള ഭൂപ്രകൃതിക്കും നാശമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി.
ADSFDS