ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; ഒരു ഗ്രാമം ഒലിച്ചുപോയി, നിരവധിപേരെ കാണാതായി


ഷീബ വിജയൻ

ഉത്തരാഖണ്ഡ് I ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി. അറുപതോളം പേരെ കാണാതായി. നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിർ ഗംഗ നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത് .ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ നിലംപൊത്തി. അത്ര വലിയ ആഘാതമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.

article-image

ASDSA

You might also like

  • Straight Forward

Most Viewed