ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 5 മരണം, 11 പേർക്ക് പരിക്ക്

ഷീബ വിജയൻ
മസ്കറ്റ് : ഇന്ന് പുലർച്ചെ ഒമാനിലെ ധോഫാർ ഗവർണറേറ്റിലെ മുക്ഷൻ വിലായത്തിന് സമീപം സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. ഇന്ന് രാവിലെ 7:00 മണിയോടെയാണ് അപകടമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് പേർ മരിക്കുകയും പതിനൊന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ചവരിൽ രണ്ട് ഒമാനി പൗരന്മാരും യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള മൂന്ന് പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ രണ്ട് ഒമാനികളും ഒമ്പത് എമിറാത്തികളും ഉൾപ്പെടുന്നു, ഇതിൽ അഞ്ച് കുട്ടികളുമുണ്ട്. അപകടവിവരമറിഞ്ഞയുടൻ അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തെത്തി വൈദ്യസഹായം നൽകുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
adsafdsfa