ലോക്സഭയിൽ‍ കോണ്‍ഗ്രസ് ഇത്തവണ അന്‍പത് സീറ്റ് കടക്കില്ലെന്ന് മോദി


ലോക്സഭയിൽ‍ കോണ്‍ഗ്രസ് ഇത്തവണ അന്‍പത് സീറ്റ് കടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യപ്രതിപക്ഷപ്പാർ‍ട്ടിയാകാനോ, പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെടാനോ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി എല്ലാ റെക്കോർ‍ഡുകളും തകർ‍ക്കും. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയുടെ തീരുമാനം വാർ‍ത്താസമ്മേളനം വിളിച്ച് കീറിക്കളഞ്ഞ നേതാവാണ് രാഹുൽ‍ ഗാന്ധി. ഭരണഘടനാ മൂല്യങ്ങളെയാണ് രാഹുൽ‍ കീറിയെറിഞ്ഞത്.  രാഷ്ട്രപതി ദ്രൗപദി മുർ‍മു ദർ‍ശനം നടത്തിയതിന് പിന്നാലെ അയോധ്യ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ഒരു മുതിർ‍ന്ന നേതാവ് പറഞ്ഞു. ഇത്തരക്കാർ‍ രാഷ്ട്രീയത്തിലുണ്ടാകാന്‍ പാടുണ്ടോയെന്നും മോദി ചോദിച്ചു.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed