കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അയ്യൻകൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിൽ നാഗമ്മാൾ (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീടിനു സമീപത്തു നിൽക്കുന്പോഴാണ് കാട്ടാന നാഗമ്മാളിനെ ആക്രമിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ നാഗമ്മാളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനപാലകരും പോലീസും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

article-image

dawd

You might also like

  • Straight Forward

Most Viewed