ബിജെപിയിലെത്തി, രണ്ടാംദിവസം കോണ്‍ഗ്രസിലേക്ക് മടങ്ങി മൊയ്തീന്‍കുഞ്ഞി

ബിജെപിയില്‍ ചേര്‍ന്ന് രണ്ടാം ദിനം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി മൊയ്തീന്‍ കുഞ്ഞി. യുഡിഎഫ് മടിക്കൈ പഞ്ചായത്ത് തല കണ്‍വീനറും ഒരു മാസം മുമ്പ് വരെ കോണ്‍ഗ്രസിന്റെ മടിക്കൈ മണ്ഡലം പ്രസിഡന്റുമായിരുന്ന എ മൊയ്തീന്‍ കുഞ്ഞി രണ്ടു ദിവസത്തിന്റെ ഇടവേളയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്കും തിരിച്ചെത്തിയത്.
മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്നു മൊയ്തീന്‍ കുഞ്ഞി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നയിച്ച സമരാഗ്നി ജാഥക്ക് വേണ്ടി ഫണ്ട് പിരിച്ചുനല്‍കിയില്ലെന്ന കാരണത്താലായിരുന്നു പുറത്താക്കല്‍. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മൊയ്തീൻ കുഞ്ഞിയുടെ ബിജെപി പ്രവേശനം.
പെട്ടെന്നുള്ള എടുത്തുചാട്ടത്തില്‍ സംഭവിച്ചതാണ് ബിജെപി പ്രവേശനം എന്നും കോണ്‍ഗ്രസ് വിട്ടത് മനസ്സിനെ തളര്‍ത്തിയെന്നും അതുകൊണ്ടാണ് മടങ്ങി വന്നതെന്നും മൊയ്തീന്‍ കുഞ്ഞി പറഞ്ഞു.
ewfewewrewew