കെജ്രിവാളിന്റെ ഫോൺ പാസ്വേർഡ് തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് ഇ ഡി

മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്വേർഡ് നൽകാൻ അരവിന്ദ് കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇ ഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ഇ ഡി ആവർത്തിച്ചു.
എന്നാൽ ബിജെപിയ്ക്കായി വിവരങ്ങൾ ചോർത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു.
dqswdsdfs