മുൻ ലോക്സഭാ സ്പീക്കർ ശിവരാജ് പാട്ടീലിന്‍റെ മരുമകൾ ബിജെപിയിൽ ചേർന്നു


മുൻ ലോക്സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്‍റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേർന്നു. ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിന്‍റെ ചെയർപേഴ്‌സണാണ് അർച്ചന പാട്ടീൽ, അവരുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ചന്ദൂർക്കർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. “രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി മോദി കൊണ്ടുവന്ന നാരീശക്തി വന്ദൻ അധീനിയം എന്നെ വളരെയധികം സ്വാധീനിച്ചു. ഇത് സ്ത്രീകൾക്ക് തുല്യ അവസരം നൽകുന്നു’.− ബിജെപിയിൽ ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് അർച്ചന പാട്ടീൽ പറഞ്ഞു. ഞാൻ ലാത്തൂരിൽ താഴെത്തട്ടിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിക്കൊപ്പം താഴേത്തട്ടിൽ തന്നെ പ്രവർത്തിക്കും. ഞാൻ ഔദ്യോഗികമായി കോൺഗ്രസിൽ ആയിരുന്നില്ല. ബിജെപിയിൽ ചേർന്നത് അതിന്‍റെ പ്രത്യയശാസ്ത്രം എന്നെ സ്വാധീനിക്കുന്നതിനാലാണ്. അർച്ചന പാട്ടീൽ വ്യക്തമാക്കി.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ദക്ഷിണ മുംബൈയിലെ ഔദ്യോഗിക വസതിയായ സാഗറിൽ വെള്ളിയാഴ്ച അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവരാജ് പാട്ടീലിന്‍റെ സഹായിയായ മുൻ സംസ്ഥാന മന്ത്രി ബസ്വരാജ് മുരുംകറിനൊപ്പം തിങ്കളാഴ്ച ബിജെപിയിൽ ചേരാൻ അർച്ചന പാട്ടീൽ പദ്ധതിയിട്ടിരുന്നെങ്കിലും മകളുടെ വിവാഹത്തെത്തുടർന്ന് പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു.യുപിഎ സർക്കാരിൽ 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു ശിവരാജ് പാട്ടീൽ.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed