ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും കുട്ടികൾക്ക് വിതരണം ചെയ്തുവന്നിരുന്നത് തുടരുമെന്ന് ഇൻഡക്സ് ബഹ്റൈൻ

മുൻകാലങ്ങളിൽ ചെയ്തു വന്നിരുന്നത് പോലെ ഈ വർഷവും ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ശേഖരിച്ച് അവ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തുവന്നിരുന്ന പദ്ധതി ഇൻഡക്സ് ബഹ്റൈൻ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ ബോക്സുകൾ വെച്ച് പുസ്തകങ്ങൾ ശേഖരിച്ചിരുന്ന രീതിയിൽ മാറ്റം വരുത്തിയാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്.
ഗൂഗിൾ ഫോം വഴി പുസ്തകങ്ങൾ ആവശ്യമുള്ളവരും നൽകുവാൻ താല്പര്യമുള്ളവരും രെജിസ്റ്റർ ചെയ്യുകയും രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി കൈമാറ്റം ചെയ്യുന്ന രീതിയാണ് ഈവർഷം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് സാധിക്കാത്ത രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നതിനനുസരിച് എത്തിച്ചു നൽകുവാനും ശ്രമിക്കുന്നതായിരിക്കും എന്ന് ഇന്‍ഡക്സ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39888367 അല്ലെങ്കിൽ 39257781 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
േി്േ