വോട്ടെണ്ണൽ നടക്കുന്നതിനിടെ രേവന്ത് റെഡ്ഡിയെ സന്ദർശിച്ച ഡിജിപിക്ക് സസ്പെൻഷൻ

തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്നതിനിടെ സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയെ സന്ദർശിച്ച ഡിജിപിക്ക് സസ്പെൻഷൻ. ഡിജിപി അഞ്ജാനി കുമാറിനെ ഇലക്ഷൻ കമ്മീഷനാണ് സസ്പെൻഡ് ചെയ്തത്.
അഞ്ജനി കുമാറിനോടും മറ്റ് രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോടും വിശദീകരണം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി അഞ്ജാനി കുമാറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സന്ദർശിച്ചത്.
dsfsdf