ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന് മുന്നോടിയായി വോ​ട്ടു​ചേ​ർ​ക്ക​ൽ കാ​മ്പ​യി​നു​മാ​യി ഐ.​വൈ.​സി


ബഹ്‌റൈൻ ഐ.വൈ.സി ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ  ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികളായ ഇന്ത്യക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇല്ലാത്തവ ചേർക്കുന്നതിനും വേണ്ടിയുള്ള കാമ്പയിന് തുടക്കമായി. കാമ്പയിൻ ചാലക്കുടി എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടുകൂടി ‘ഇൻഡ്യ’ മുന്നണി  അധികാരത്തിൽ വരുമെന്നും അതിനു വേണ്ടി പ്രവാസികളായ എല്ലാ ഇന്ത്യക്കാരുടെയും പിന്തുണ ഉണ്ടാകണമെന്നും അതിന്റെ ആദ്യപടിയായി ഈ കാമ്പയിനിലൂടെ എല്ലാ പ്രവാസികളും തങ്ങളുടെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഈ മാസം ഒമ്പതു വരെയാണ് വോട്ടുകൾ ചേർക്കാൻ കഴിയുക.

ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ഒ.ഐ.സി.സി ഗ്ലോബൽ ജന സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി ഒമാൻ മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ, ഐ.വൈ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം, റംഷാദ് അയിലക്കാട്, ഫാസിൽ വട്ടോളി, അനസ് റഹീം, വൈസ് പ്രസിഡന്റുമാരായ സൽമാനുൽ ഫാരിസ്, അബിയോൻ അഗസ്റ്റിൻ, ജിതിൻ, ആഷിക് മുരളി, ഹാഷിം ഹലായ തുടങ്ങിയവർ പങ്കെടുത്തു. വോട്ടർ പട്ടികയിൽ പേരുചെർക്കുന്നതിന്  3429 3752,35521007 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ വിവരങ്ങൾ വാട്സ്ആപ് ആയി അയച്ചു കൊടുക്കുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

ംെമെമ

You might also like

Most Viewed