പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ മുതൽ

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 22 വരെ സമ്മേളനം തുടരും. 19 ബില്ലുകളാണ് ഇക്കാലയളവില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്ക് എത്തുക. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും സഭയില്‍ പ്രതിഫലിക്കും.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലായിരിക്കും ഇത്തവണ പൂര്‍ണമായും സഭ ചേരുക. നേരത്തേ ജൂലൈ 20ന് ആരംഭിച്ച വര്‍ഷകാല സമ്മേളനം ഏതാണ്ട് പൂര്‍ണമായും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് സഭാ നടപടികള്‍ തടസപ്പെട്ടത്.
്ിു