രാഹുൽ‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കോൺഗ്രസ്സിന്റെ ‘ജയ് ഭാരത്’ സത്യാഗ്രഹത്തിന് തുടക്കം


കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. രാഹുൽ‍ ഗാന്ധിക്കെതിരായ നടപടിയിൽ‍ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം തുടങ്ങുന്നത്. ഏപ്രിൽ‍ 30 വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം നടത്തുന്നത്.ബ്ലോക്ക്, മണ്ഡലം തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളിൽ‍ വരെ വിവിധ പ്രതിഷേധ പരിപാടികൾ‍ നടക്കും. പാർ‍ലമെന്റിലും പ്രതിഷേധം തുടരും. ജയ് ഭാരത് സത്യഗ്രഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തും. പ്രധാന നേതാക്കൾ‍ പങ്കെടുക്കുന്ന തെരുവ് യോഗങ്ങൾ‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നു മുതൽ‍ ഏപ്രിൽ‍ എട്ട് വരെ ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ‍ സത്യഗ്രഹം സംഘടിപ്പിക്കും. 

15, 20 തീയതികളിൽ‍ ജില്ലാതലങ്ങളിലും 20 മുതൽ‍ 30 വരെ സംസ്ഥാനതലങ്ങളിലും സത്യഗ്രഹം നടത്തും. ഏപ്രിൽ‍ രണ്ടാം വാരം ദേശീയ തലത്തിൽ‍ ആയിരിക്കും സത്യാഗ്രഹം നടക്കുക. ജില്ലാതല സത്യഗ്രഹത്തിന്റെ ഭാഗമായി കളക്ടറേറ്റുകളും ഉപരോധിക്കും. ഇന്ന് രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർ‍ജ്ജുന്‍ ഖർ‍ഗെയുടെ നേതൃത്വത്തിൽ‍ യോഗം ചേരും. ഇന്നും പാർ‍ലമെന്റ് സ്തംഭിക്കാനാണ് സാധ്യത.

article-image

str

You might also like

  • Lulu Exchange
  • Straight Forward

Most Viewed