കോൺഗ്രസുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്ന് എസ്പി


2024 ലെ തിരഞ്ഞെടുപ്പിൽ‍ അമേഠിയിൽ‍ രാഹുൽ മത്സരിക്കുമെങ്കിൽ അവിടെയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന നൽ‍കി എസ്പി. സഖ്യത്തിന്റെ ഭാഗമായപ്പോഴും അല്ലാതിരുന്നപ്പോഴുമായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ‍ അമേഠിയിൽ‍ സ്ഥാനാർത്ഥിയെ നിർത്താതെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് പൂർണ്ണ പിന്തുണ നൽ‍കുകയായിരുന്നു എസ്പി. എന്നാൽ‍ ഇത്തവണ ആ രീതി പിന്തുടരണ്ടായെന്നാണ് തീരുമാനം. കോണ്‍ഗ്രസുമായുള്ള സഹകരണങ്ങൾ‍ എസ്പി പൂർണ്ണമായി അവസാനിപ്പിക്കുന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കുന്നു.

മറുവശത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ‍ക്ക് എസ് പി തീരുമാനം തിരിച്ചടിയുമാണ്. അച്ഛൻ രാജീവ് ഗാന്ധി 1981 മുതൽ‍ 91 വരെ തുടർച്ചയായി നാൽ തവണ വിജയിച്ച അമേഠിയിൽ‍ നിന്നും മൂന്ന് തവണ ലോക്സഭയിലേക്ക് എത്തിയ നേതാവായിരുന്നു രാഹുൽ‍. 1999ൽ‍ സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തിൽ‍ വിജയിച്ചിരുന്നതെങ്കിൽ‍ 2004 അവർ റായിബറേലിയിലേക്ക് മാറുകയും രാഹുൽ‍ അമേഠിയിൽ‍ മത്സരിക്കുകയുമായിരുന്നു.

article-image

wttr

You might also like

Most Viewed