മുഖ്യമന്ത്രിക്ക് വനിതാദിനാശംസകൾ, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ: സ്വപ്ന സുരേഷ്


മുഖ്യമന്ത്രിക്ക് വനിതാദിനാശംസകൾ, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് സ്വപ്ന സുരേഷ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് കുറിപ്പ് പങ്കുവച്ചത്. എന്നാൽ വനിതാ ദിനം ആശംസിച്ചുള്ള പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. അതേസമയം, മറ്റൊരു കുറിപ്പിലൂടെ സ്വപ്ന രംഗത്തെത്തി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പോരാടുന്ന വ്യക്തിയാണ് ‍ഞാൻ, നിർഭാഗ്യവശാൽ പൊതുസമൂഹത്തിൽ ഒരു സ്ത്രീയും തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് സ്വപ്ന പറയുന്നു. ഒന്നിനും കൊള്ളാത്ത പുരുഷന്മാരുടെ ദിനം ഞാൻ എത്രയും വേഗം ആഘോഷിക്കും, ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു.

സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

മറ്റൊരാളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവത്തെ ഒരിക്കലും വിലയിരുത്തരുത്. പകരം മോശം വിധി പ്രസ്താവിക്കുന്ന വ്യക്തിയുടെ വാക്കുകളുടെ പിന്നിലെ ഉദ്ദേശ്യങ്ങൾ മനസിലാക്കുകയാണ് വേണ്ടത്. സത്യസന്ധയായ ഒരു സ്ത്രീയ്ക്ക് ദിവസം മുഴുവൻ മധുരനാരങ്ങ വിൽക്കാനും മരിക്കുന്നത് വരെ നല്ല വ്യക്തിയായി തുടരാനും കഴിയും. എന്നാൽ അങ്ങെയല്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന വിദ്വേഷികൾ എപ്പോഴും ഉണ്ടാകും.

എപ്പോഴും നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക. ഒരു ദശലക്ഷക്കണക്കിന് മനുഷ്യരുടെ മുന്നിൽ ഒരു ദശലക്ഷം വിളക്കുകളുടെ വെളിച്ചത്തിൽ സ്രഷ്ടാവ് നിൽക്കുകയാണെങ്കിൽ, കുറച്ച് ആളുകൾക്ക് മാത്രമേ അവനെ ശരിക്കും കാണാൻ കഴിയൂ, കാരണം അവരുടെ ഹൃദയങ്ങളിൽ സത്യം നിലനിൽക്കുന്നുണ്ട്. സത്യം ഉള്ളവർക്ക് മാത്രമേ സത്യം കാണാൻ കഴിയൂ. സുസി കാസെം എഴുതിയത്,

വനിതാ ദിനാശംസകൾ!

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ പോരാടുന്ന ഒരു സ്ത്രീയാണ് ഞാൻ. നിർഭാഗ്യവശാൽ ഒരു സ്ത്രീയും എന്നെ പരസ്യമായി പിന്തുണയ്ക്കുന്നില്ല.

കോടിക്കണക്കിന് വിധവകൾക്കും അമ്മയില്ലാത്ത കോടിക്കണക്കിന് കുഞ്ഞുങ്ങൾക്കും ജന്മം നൽകാൻ കഴിയുമെന്ന് പാർട്ടി തെളിയിച്ചത് കൊണ്ടാണത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വനിതാ ദിനം ആശംസിക്കുന്നു. ഞാൻ ‘ലോകത്തിലെ ഒന്നിനും കൊള്ളാത്ത’ പുരുഷന്മാരുടെ ദിനം ആഘോഷിക്കും. ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കും ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെ.

article-image

d

You might also like

Most Viewed