ഇന്ന് ലോക വനിതാ ദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


അന്താരാഷ്ട്ര വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് വളരെയധികം വിലമതിക്കുന്നതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.

“അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നമ്മുടെ നാരി ശക്തിയുടെ നേട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്കിനെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി ഞങ്ങളുടെ സർക്കാർ തുടർന്നും പ്രവർത്തിക്കും”− പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുതിയ ഇന്ത്യക്കായി ‘നാരി ശക്തി’ എന്ന ഹാഷ്ടാഗും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നാരി ശക്തിയിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. ത്യാഗത്തിലൂടെയും ആത്മധൈര്യത്തിലൂടെയും രാജ്യത്തെ കെട്ടിപ്പടുക്കുന്നവരാണ് സ്ത്രീകൾ. സ്ത്രീകളുടെ ധൈര്യത്തിന്റെയും ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും വ്യക്തിഗത കഥകൾ നമ്മുടെ മനസ്സിനെ പ്രചോദനം കൊണ്ട് ജ്വലിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ശക്തരായ എല്ലാ സ്ത്രീകൾക്കും അഭിവാദ്യം അർപ്പിക്കുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

article-image

wet6ty

You might also like

Most Viewed