കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്


കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്‌സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചു.

അതേസമയം, വൈദേകം റിസോർട്ടിൽ 8 മണിക്കൂറിൽ അധികമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. നിക്ഷേപ സമാഹരണം, ഇതര സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വിശദമായി പരിശോധിക്കും.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു. പാർട്ടിയിൽ നിന്നാണോ ഗൂഢാലോചനയെന്ന് പറയുന്നില്ല. സമയമാകുമ്പോൾ ആരെന്ന് വെളിപ്പെടുത്തുമെന്നും ജയരാജൻ പ്രതികരിച്ചു. വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല റിസോർട്ടിൽ നടന്നത് ടിഡിഎസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്നും ഇ.പി കൂട്ടിച്ചേർത്തു.

article-image

fghjfg

You might also like

Most Viewed