സ്റ്റിയറിംഗ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി കാർത്തി ചിദംബരം


കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കാർത്തി ചിദംബരം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതി എന്നത് കൂട്ടായ തീരുമാനമല്ല എന്ന് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ഈ പതിവ് രീതിക്കെതിരെ യോഗത്തിൽ എതിർപ്പ് ഉയർന്നിരുന്നു. പ്രവർത്തക സമിതിയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണം. പ്രതിപക്ഷ സഖ്യത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അതിന് കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്നും കാർത്തി ചിദംബരം പറഞ്ഞു.

അതേസമയം വിശാല പ്രതിപക്ഷ സഖ്യം മുൻനിർത്തിയുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് എൺപത്തിയഞ്ചാം കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. നടക്കാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മതേതര ജനാധിപത്യ കക്ഷികളുമായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന നിർദ്ദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ സാമ്പത്തിക – വിദേശകാര്യ വിഷയങ്ങളിലും സബ്ജക്ട് കമ്മിറ്റി തെരഞ്ഞെടുത്ത പ്രമേയങ്ങൾ അവതരിപ്പിക്കും. മല്ലികാർജ്ജുൻ ഖാർഗയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകും. സമ്മേളന വേദിയിൽ പതാക ഉയർത്തലിന് ശേഷം പത്തരയോടെ ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

article-image

DFBDFGDFG

You might also like

Most Viewed