മാനസികസമ്മർദത്തെ നേരിടാനുള്ള വഴികൾ - ശിൽപ്പശാല സംഘടിപ്പിച്ചു


മാനസിക സമ്മർദത്തെ എങ്ങിനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി ഗൈഡൻസ് ഫോറം ശിൽപ്പശാല സംഘടിപ്പിച്ചു. ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകർ പങ്കെടുത്ത സെമിനാർ പജിഎഫ് ചെയർമാൻ ഡോ ജോൺ പനക്കലാണ് നയിച്ചത്. മാഹൂസിലെ മകൻഡീസ് ടവർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മാനസികസമ്മർദ്ദമനുഭവിക്കുന്നവരുടെ ലക്ഷണങ്ങൾ, അവർക്ക് നൽകേണ്ട പരിഹാരങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ചുള്ള ബോധവത്കരണം നടന്നു.

മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ക്യാമ്പുകൾ സമീപ ഭാവിയിൽ തന്നെ ബഹ്റൈനിലെ വിവിധ കൂട്ടായ്മകളുമായി യോജിച്ച് കൊണ്ട് പിജിഎഫ് ആരംഭിക്കുമെന്ന് ശിൽപ്പശാലയിൽ വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര അറിയിച്ചു. പിജിഎഫ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ സ്വാഗതം പറഞ്ഞു.

article-image

FGDFGDFGDF

You might also like

Most Viewed