കാശ്മീരിലെ ഇരട്ട സ്‌ഫോടനം: ജോഡോ യാത്ര പുനഃരാരംഭിച്ചു; രാഹുൽ ഗാന്ധിക്ക് കനത്ത സുരക്ഷ


ജമ്മു കാശ്മീരിൽ‍ ഇരട്ട സ്‌ഫോടനത്തെ തുടർ‍ന്ന് നിർ‍ത്തിവച്ച രാഹുൽ‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനഃരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറിൽ‍ നിന്ന് രാവിലെ 7ന് യാത്ര തുടങ്ങിയത്. ജമ്മു−പത്താന്‍കോട്ട്, ഹൈവേ പൊലീസിന്റെയും സിആർ‍പിഎഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീർ‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികാർ‍ റസൂർ‍ വാനിയും വർ‍ക്കിങ് പ്രസിഡന്റ് രാമന്‍ ഭല്ല ഉൾ‍പ്പെടെ നൂറുകണക്കിന് പ്രവർ‍ത്തകർ‍ ത്രിവർ‍ണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലുണ്ട്.

25 കിലോമീറ്റർ‍ യാത്രയ്ക്കു ശേഷം രാത്രിയിൽ‍ ചക് നാനാക്കിൽ‍ വിശ്രമിക്കും. തുടർ‍ന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരിൽ‍ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകാന്‍ കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥർ‍ അറിയിച്ചു.

article-image

r578rt6t6

You might also like

Most Viewed