പ്രവാസികൾ ഇന്ത്യയുടെ യഥാർത്ഥ അംബാസിഡർമാർ; 2022ൽ രാജ്യത്തെത്തിച്ചത് 100ബില്യൺ ഡോളറെന്ന് നിർമലാ സീതാരാമൻ

2022ൽ പ്രവാസികൾ രാജ്യത്തേക്ക് ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളർ(8,17,915 കോടി രൂപ) അയച്ചെന്ന് റിപ്പോർട്ട്. പ്രവാസികളുടെ സംഭാവന 2021 നെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് പണവരവിൽ ഉണ്ടാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‍ പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെന്‍ഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍ആർഐകളെ 'ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ' എന്ന് വിശേഷിപ്പിച്ച അവർ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗിക്കാന്‍ അഭ്യർത്ഥിക്കുകയും ചെയ്തു.
"കോവിഡിനെതുടർന്ന് തിരിച്ചെത്തിയ പ്രവാസികൾ വിദേശത്തേയ്ക്ക് മടങ്ങില്ലെന്നാണ് പലരും കരുതിയത്. അവർ തിരിച്ചുപോയെന്നുമാത്രമല്ല, ഒരുവർഷത്തിനുള്ളിൽ നാട്ടിലേക്ക് കൂടുതൽ തുക അയയ്ക്കുകയും ചെയ്തു.", നിർമല പറഞ്ഞു. വിവര സാങ്കേതിക വിദ്യ, ഡിജിറ്റൽ ടെക്‌നോളജി, ഓട്ടോമൊബൈൽസ്, ചിപ്പ് ഡിസൈനിംഗ്, ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറിംഗ്, തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യൻ പ്രൊഫഷണലുകളുടെ ആധിപത്യം ചൂണ്ടിക്കാട്ടിയ അവർ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും പറഞ്ഞു.
67ut6u