മഞ്ചേശ്വരം കോഴക്കേസിൽ കെ.സുരേന്ദ്രൻ ഒന്നാംപ്രതിയായുള്ള കുറ്റ പത്രം സമർപ്പിച്ചു

മഞ്ചേശ്വരം കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഒന്നാംപ്രതി. സുരേന്ദ്രനടക്കം ആറ് പ്രതികളാണുള്ളത്. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ. സുന്ദരയ്ക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്.
786786