മലേഗാവ് സ്ഫോടനം; മുഖ്യപ്രതിയുടെ ഹർജി തള്ളി


മലേഗാവ് സേഫോട നക്കേസിൽ കുറ്റവിമുക്തമാക്തനാക്കണമെന്ന മുഖ്യപ്രതി കേണൽ ശ്രീകാന്ത് പുരോഹിത് നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എഎസ് ഗഡ്കരി, പ്രകാശ് നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബോംബ് സ്‌ഫോടനം നടത്തുന്നത് ഔദ്യോഗിക കടമയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേസിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സിആർപിസി 197(2) വകുപ്പ് പ്രകാരം അനുമതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് പുരോഹിത് അപ്പീൽ നൽകിയത്. സഫോടനം അദ്ദേഹത്തിൻ്റെ ചുമതലയുടെ ഭാഗമല്ലാത്തതിനാൽ സൈന്യത്തിൻ്റെ അനുമതി ആവശ്യമില്ലെന്ന് നാഷണൽ ഇൻവസ്റ്റിഗേറ്റീവ് ഏജൻസി വാദിച്ചു. 

അറസ്റ്റിലായി ഒമ്പത് വർഷത്തിന് ശേഷം 2017ൽ സുപ്രീം കോടതി പുരോഹിതിന് ജാമ്യം അനുവദിച്ചിരുന്നു. 2008 സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവ് മേഖലയിൽ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കേസിൽ സാധ്വി പ്രജ്ഞാ താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

article-image

ghgfhf

You might also like

Most Viewed