പാക് ജയിലിൽ 705 ഇന്ത്യൻ തടവുകാർ ഉള്ളതായി റിപ്പോർട്ട്

തടവുകാരുടെ വിവരങ്ങൾ കൈമാറി ഇന്ത്യയും പാകിസ്താനും. കണക്കനുസരിച്ച് പാക് ജയിലിൽ 705 ഇന്ത്യൻ തടവുക്കാരും ഇന്ത്യൻ ജയിലിൽ 434 പാകിസ്താൻ തടവുകാരുമുണുള്ളത്. നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. നയതന്ത്ര പ്രതിനിധികൾ വഴിയാണ് ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറിയത്. പാക് തടവിൽ 654 പേർ മത്സ്യത്തൊഴിലാളികളും 51 സിവിലിയൻ തടവുകാരുമാണ്. അതിൽ 631 മത്സ്യത്തൊഴിലാളികളുടെയും രണ്ട് സിവിലിയൻ തടവുകാരുടെയും ശിക്ഷാ കാലാവധി പൂർത്തിയായി. ഇവരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. കൂടാതെ മത്സ്യത്തൊഴിലാളികൾക്കൊപ്പം പിടിച്ചെടുത്ത അവരുടെ ബോട്ടുകളും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
2008ൽ നിലവിൽ വന്ന കരാർ പ്രകാരമാണ് തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നത്. ജനുവരി 1, ജൂലൈ 1 എന്നീ തിയ്യതികളിലാണ് ഇരുരാജ്യങ്ങളും തടവുകാരുടെ വിവരങ്ങൾ കൈമാറുക.
dfghdfgh