രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ


പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ബീഹാർ‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജോഡോ യാത്രയോടെ രാഹുൽ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമൽനാഥ് അവകാശപ്പെട്ടത്. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാൻ‍ രാഹുൽ‍ഗാന്ധി ആഹ്വാനം ചെയ്തു.

മറ്റന്നാൾ‍ മുതൽ‍ തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തെ നിർ‍ണ്ണായക രാഷ്ട്രീയ നീക്കങ്ങൾ‍ക്കുള്ള വേദിയാക്കാനാണ് കോൺ‍ഗ്രസിന്‍റെ ശ്രമം. ഉത്തർ‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങി കശ്മീരിൽ‍ അവസാനിക്കുന്ന യാത്രക്കിടെ പ്രതിപക്ഷ കക്ഷികളെ അടുപ്പിക്കാന്‍ രാഹുൽ‍ഗാന്ധി നേരിട്ടാണ് ശ്രമം നടത്തുന്നത്.

article-image

yftut

You might also like

Most Viewed