മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി

രാജ്യാന്തര മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ. ഇന്ത്യൻ റെയിൽവേയിൽ സീനിയർ ക്ലാർക്കാണ് ചിത്ര. മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സിൽവെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പാലക്കീഴ് ഉണ്ണികൃഷ്ണൻ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ അന്താഴി വീട്ടിൽ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. ബംഗളൂരുവിലെ അത്ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം.
ബംഗളൂരുവിൽ ഏഷ്യൻ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോൾ. കുടുംബജീവിതത്തിനൊപ്പം കായിക കരിയർ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.
ഇന്ത്യക്കായി 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ ചിത്ര സ്വർണ്ണം നേടിയിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. പാലക്കാട് മുണ്ടൂർ സ്വദേശിനിയാണ് ചിത്ര.
ിുരപുിനര