ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ചു


രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയും പാർട്ടി പ്രവർത്തകരും ചേർന്നാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. ബദർപുർ അതിർത്തിയിലൂടെയാണ് യാത്ര ഡൽഹിയിലേക്ക് കടന്നത്. ആർഎസ്എസിനും ബിജെപിക്കുമെതിരേയും രാഹുൽ വിമർശനം നടത്തി. വിദ്വേഷം വിൽക്കുന്ന ചന്തയിൽ സ്നേഹത്തിന്‍റെ കട തുടങ്ങുകയാണ് ഈ യാത്രയുടെ ഉദ്ദേശ്യം. അവർ വിദ്വേഷം പ്രചരിപ്പിക്കുന്നു. നാം സ്നേഹം പരത്തുന്നുവെന്നും രാഹുൽ പറഞ്ഞു.  

തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ, കോൺഗ്രസിന്‍റെ പ്രമുഖ നേതാക്കൾ എന്നിവർക്കൊപ്പം സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളും ജോഡോ യാത്രയിൽ അണിചേരുമെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര തമിഴ്നാട്, കേരളം, കർണാടക, തെലുങ്കാന, ആന്ധ്ര, മഹാരാഷ് ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് ഡൽഹിയിലേക്കു കടന്നത്.  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ച കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

article-image

trgtdrr

You might also like

Most Viewed