രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണി: 104 യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനും തെറ്റായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുൾപ്പെടെ സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ.
45 യൂട്യൂബ് ചാനലുകൾ, നാല് ഫെയ്സ് ബുക്ക് അക്കൗണ്ട്, മൂന്ന് ഇൻസ്റ്റഗ്രാം, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, ആറ് വെബ്സൈറ്റുകൾ എന്നിവയ്ക്കാണ് നിരോധനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ അറിയിച്ചു.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 69 എ. വകുപ്പ് പ്രകാരം ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങൾ കണക്കിലെടുത്ത് സാമൂഹികമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാരിന് അവകാശമുണ്ടെന്ന് രാജ്യസഭയിലെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
tdrtt