കൊവിഡ് നിർദേശങ്ങൾ തള്ളി ഭാരത്‌ ജോഡോ യാത്ര തുടരുന്നു


കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കൊവിഡ് നിർദേശങ്ങൾ തള്ളി കോൺഗ്രസിന്റെ ഭാരത്‌ ജോഡോ യാത്ര. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ യാത്രയ്‌ക്ക് ഹരിയാനയിൽ തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്‌സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിർദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഭാരത് ജോഡോ യാത്രയോട് ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും എതിർപ്പാണെന്നും ഗുജറാത്തിൽ പ്രധാനമന്ത്രി നടത്തിയ റാലിയിൽ ഈ നിർദേശങ്ങൾ പാലിക്കപ്പെട്ടോ എന്നും കോൺഗ്രസ് തിരിച്ചടിച്ചു.

ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. ഇന്ന് പാർലമെന്റിലും വിഷയം ഉന്നയിച്ച് എംപിമാർ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്.

article-image

sgdfgf

You might also like

Most Viewed