പാകിസ്താൻ ഡ്രോൺ സാന്നിധ്യം; അതിർത്തിയിൽ ബിഎസ്എഫ് വെടിയുതിർത്തു


പഞ്ചാബിലെ ഗുർദാസ്പൂർ അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരിച്ചുപോയി. മേഖലയിൽ തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് അതിർത്തിയിൽ ഡ്രോണിന്റെ സാന്നിധ്യം കണ്ടത്. ഏകദേശം 250 മീറ്റർ ഉയരത്തിലാണ് ഡ്രോൺ കണ്ടത്.

കഴിഞ്ഞ മാസങ്ങളിൽ പലതവണയായി ഇന്ത്യൻ അതിർത്തികളിൽ ഡ്രോണിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഡ്രോണിന്റെ സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് മേഖല അതീവ ജാഗ്രതയിലാണ്.

article-image

SDFG

You might also like

  • Straight Forward

Most Viewed