ദേശിയ പാത വികസനത്തിൽ ആരും വിഷമം അനുഭവിക്കുന്നില്ല; ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി


ദേശീയ പാത വികസനത്തിൽ മുസ്ലം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിന് ഒപ്പം നിൽക്കുന്ന സർക്കാർ, എതിർപ്പുകളുണ്ടെങ്കിൽ അത് കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി സർക്കാർ നയത്തെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. വികസന പദ്ധതികളെ എതിർക്കുന്നവർക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ട്. ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പെരളശേരിയിൽ ചെനിക്കൽ കൊട്ടമ്പാലം ശിലാസ്ഥാപന ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്.എന്നാൽ കഴിഞ്ഞ സഭയിൽ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചു. കൃത്യമായി നഷ്ടപരിഹാരം കിട്ടിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചു. ദേശിയ പാത വികസനം നടക്കുന്നതിന്‍റെ പേരില്‍ സംസ്ഥാനത്ത് ആരും വിഷമം അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

article-image

ADSF

You might also like

Most Viewed