മുൻ എംഎൽഎയും കൊള്ളസംഘത്തലവനുമായ മുക്താർ അൻസാരിക്ക് 10 വർഷം തടവുശിക്ഷ

മുൻ എംഎൽഎയും കൊള്ളസംഘത്തലവനുമായ മുക്താർ അൻസാരിക്ക് ശിക്ഷ വിധിച്ച് ഉത്തർപ്രദേശ് കോടതി. യു.പി ഗാങ്‌സ്‌റ്റേഴ്‌സ് ആക്ട് പ്രകാരം ചുമത്തിയ കേസുകളിലാണ് കോടതി ഇന്നലെ 10 വർഷം തടവിന് ശിക്ഷിച്ചത്. മുക്താറിന്റെ അനുയായിയായ ഭീം സിംഗിനും 10 വർഷം തടവ് വിധിച്ചിട്ടുണ്ട്.
ഗാസിപുരിലെ എ.എസ്.പിയേയും മറ്റു പോലീസുകാരെയും ആക്രമിച്ച കേസിലാണ് ഒരു ശിക്ഷ. 1996ൽ നടന്ന സംഭവത്തിൽ ഗാസിപൂർ പോലീസ് സ്‌റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 26 വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി വരുന്നത്.
കന്റോണ്‍മെന്റ് വാരണാസി സ്‌റ്റേഷൻ, കോട്ട്‌വാലി പോലീസ് സ്‌റ്റേഷൻ, മുഗൽസരായ് സ്‌റ്റേഷൻ, വാരണാസി ഛേത്ഗഞ്ച് സ്‌റ്റേഷൻ, ചാന്ദൗലി എന്നിവിടങ്ങളിൽ പോലീസുകാരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വേറെയുമുണ്ട്.
സുഹെൽദേ് ഭാരതീയ സമാജ്പാർട്ടി നേതാവായ മുക്താർ അൻസാരി അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്.
dfgdfgdf