സീറ്റ് ലഭിച്ചില്ല; ജീവനൊടുക്കാൻ ടവറിൽ കയറി ആപ്പ് നേതാവ്

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ(എംസിഡി) തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആം ആദ്മി കൗൺസിലർ വൈദ്യുത ടവറിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ചു. ഹസീബ് ഉൾ ഹസൻ എന്ന പ്രാദേശിക നേതാവാണ് ജീവനൊടുക്കൽ ഭീഷണി മുഴക്കിയത്.
ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന് സമീപത്തെ വൈദ്യുത ടവറിന് മുകളിൽ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കിയ ഹസൻ, തനിക്ക് സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാ സേന ഹസനെ സുരക്ഷിതമായി താഴെയെത്തിച്ചു.
250 സീറ്റുള്ള എംസിഡിയിലേക്കുള്ള പോളിംഗ് ഡിസംബർ നാലിനാണ്. ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
ോ