ദേശീയ താത്പര്യമുള്ള പരിപാടികൾ ചാനലുകൾ നിർബന്ധമായും സംപ്രേഷണം ചെയ്യണമെന്ന് കേന്ദ്രം


2022−ലെ ടെലിവിഷൻ ചാനലുകൾക്കുള്ള അപ്‌ലിങ്ക്, ഡൗൺലിങ്ക് മാർഗനിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്രം. ദേശീയ താത്പര്യമുള്ള പരിപാടികൾ ചാനലുകൾ സംപ്രേഷണം ചെയ്യണ്ടേത് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർബന്ധമാക്കി. പൊതു താൽപ്പര്യവും ദേശീയ താൽപ്പര്യവും സംബന്ധിക്കുന്ന പരിപാടികൾ എല്ലാ ദിവസവും 30 മിനിറ്റെങ്കിലും ചാനലുകൾ സംപ്രേഷണം ചെയ്യണം. അതിനായി ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകൾക്ക് എട്ട് വിഷയങ്ങളും നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസവും സാക്ഷരതയുടെ വ്യാപനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു ദിവസം 30 മിനിറ്റെങ്കിലും പൊതു സേവന സംപ്രേഷണം നടത്തുക, കൃഷിയും ഗ്രാമവികസനവും,ആരോഗ്യവും കുടുംബക്ഷേമവും, ശാസ്ത്രവും സാങ്കേതികവിദ്യയും,സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സംരക്ഷണം, ദേശീയോദ്ഗ്രഥനം തുടങ്ങിയ വിഷയങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ടിവി സംപ്രേഷണം നടത്തുന്ന തരംഗങ്ങൾ രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അത് രാജ്യത്തിന്റെ താൽപര്യങ്ങൾക്കായി ഉപയോഗിക്കണമെന്ന ആശയമാണ് ഇത്തരം നിർദേശത്തിന്റെ ഉദ്ദേശമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രക്ഷേപകരുമായി കൂടിയാലോചിച്ച ശേഷം ഇത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള സമയക്രമവും, നടപ്പിലാക്കുന്ന തീയതിയും സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഉടൻ ഇറക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

നിർദേശം നടപ്പാക്കിയാൽ ഇത്തരം ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും ലംഘിച്ചാൽ വിശദീകരണം തേടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശങ്ങൾ എല്ലാ ചാനലുകൾക്കും ബാധകമാണ്.

article-image

duyfu

You might also like

Most Viewed