മാലദ്വീപിൽ തീപ്പിടുത്തം: ഒൻപത് ഇന്ത്യക്കാരടക്കം 10 തൊഴിലാളികൾ കൊല്ലപ്പെട്ടു


മാലദ്വീപിൽ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ  തീപ്പിടുത്തത്തിൽ ഒൻപത് ഇന്ത്യക്കാരടക്കം 10 തൊഴിലാളികൾ കൊല്ലപ്പെട്ടു. തീപ്പിടിത്തത്തിൽ തകർന്ന കെട്ടിടത്തിന്‍റെ  മുകളിലത്തെ നിലയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് അഗ്നി ശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഗാരേജിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. കൊല്ലപ്പെട്ട മറ്റൊരാൾ ബംഗ്ലാദേശ്  സ്വദേശിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പറഞ്ഞു. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും  പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ  അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു− അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേരുടെ  ജീവൻ നഷ്ടപ്പെടാൻ കാരണമായ അപകടത്തിൽ ഞങ്ങൾ വളരെ അധികം ദുഃഖിക്കുന്നുവെന്ന്  മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനും  അറിയിച്ചു. തീയണക്കാൻ ഏകദേശം നാലു മണിക്കൂർ എടുത്തതായി അഗ്നി ശമനസേനാ തലവൻ  അറിയിച്ചു. മാലദ്വീപിലെത്തുന്ന  വിദേശ തൊഴിലാളികളിൽ ഭൂരിപക്ഷവും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

article-image

്ീഹബീ്ഹ

You might also like

  • Lulu Exchange
  • Straight Forward

Most Viewed