ജമ്മുകശ്മീരിലെ ജയിൽ ഡിജിപിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ−ഇ−ത്വായ്ബ

ജമ്മുകശ്മീരിലെ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയുടെ കൊലയ്‌ക്ക് പിന്നിൽ ഭീകരസംഘടനയായ ലഷ്‌കർ−ഇ−ത്വായ്ബ. സംഘടനയുടെ ഇന്ത്യൻ ഘടകമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫോഴ്‌സ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ജമ്മുവിലെ ഉദയ്‌വാലയിൽ ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ ഓപ്പറേഷൻ വിജയിച്ചു. ജയിൽ ഡിപ്പാർട്ട്മെന്റ് ഡിജിപി എച്ച്.കെ ലോഹിയയെ കൊലപ്പെടുത്തി. ഞങ്ങളുടെ ഹൈ− വാല്യൂ ടാർഗെറ്റ് ആയിരുന്നു അത്. പിഎഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം ഓപ്പറേഷനുകളുടെ ഒരു തുടക്കം മാത്രമാണിതെന്നും ഹിന്ദുക്കൾക്ക് ഇതൊരു മുന്നറിയിപ്പാണെന്നും ഭീകരർ പറഞ്ഞു.
കാശ്മീർ സന്ദർശിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുള്ള ചെറിയ സമ്മാനമാണിതെന്നും ദൈവം അനുഗ്രഹിച്ചാൽ ഇത്തരം ഓപ്പറേഷനുകൾ ഭാവിയിലും വിജയകരമായി പൂർത്തിയാക്കുമെന്നും ഭീകരർ ഭീഷണിപ്പെടുത്തി.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹിയയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയിരുന്നത്. ജമ്മുവിലെ പ്രാന്തപ്രദേശമായ ഉദയ്‌വാലയിലെ വസതിയിലായിരുന്നു സംഭവം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇദ്ദേഹം കശ്മീരിൽ ഡിജിപിയായി നിയമിതനായത്.
cjhcgj