കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത കേസ്: അന്വേഷണ സംഘം അഹമ്മദാബാദിലേക്ക്

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത കേസിൽ അന്വേഷണ സംഘം അഹമ്മദാബാദിലേക്ക്. മെട്രോ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് അഹമ്മദാബാദിലേക്ക് പുറപ്പെടുക. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത കേസിലെ പ്രതികൾക്ക് കൊച്ചി മെട്രോ ഗ്രാഫിറ്റി കേസിലും ബന്ധമുണ്ടെന്ന മൊഴിയുടെ പശ്ചാത്തലത്തിലാണ് സംഘം പുറപ്പെടുന്നത്. അഹമ്മദാബാദ് മെട്രോ ഗ്രാഫിറ്റി കേസിൽ ജാൻലുക, സാഷ, ഡാനിയേൽ, പൗലോ എന്നീ നാല് ഇറ്റാലിയൻ പൗരന്മാരാണ് ക്രെംബ്രാഞ്ച് അന്വേഷണത്തിൽ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചി ഗ്രാഫിറ്റി കേസിലും ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.മെയ് 26 നാണ് കൊച്ചി മെട്രോയുടെ മുട്ടം യാർഡിൽ ഗ്രാഫിറ്റി ചെയ്തതായി ശ്രദ്ധയിൽപെട്ടത്. പമ്പ എന്ന ട്രെയിന്റെ ബോഡിയിൽ ആയിരുന്നു ഗ്രാഫിറ്റ് ചെയ്തത്.
അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇറ്റാലിയൻ പൗരന്മാരുടെ പക്കൽ നിന്ന് 20 സ്‌പ്രേ ബോട്ടിലുകൾ കണ്ടെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. അപ്പാരൽ സ്റ്റേഷനിൽ അതിക്രമിച്ചു കടന്ന് മെട്രോ റെയിൽ കോച്ചിൽ 'ടാസ്' എന്ന് സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. വിവിധ നഗരങ്ങൾ സന്ദർശിച്ച് ട്രെയിനുകൾ ഗ്രഫിറ്റി ചെയ്യുന്ന റെയിൽ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ സെക്യൂരിറ്റി ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി ചെയ്യുന്ന ജഗത്‌സിൻഹ് മക്വാന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റു ചെയ്ത നാലു പേരെയും കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദബാദ് മെട്രോ റെയിലിന്റെ ഒന്നാ ഘട്ട ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറകൾക്കു മുമ്പാണ് ഗ്രാഫീറ്റി ചെയ്തതെന്നു പൊലീസ് പറഞ്ഞു.
cjmv