താജ്മഹലിന്റെ യഥാർ‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ‍ ഹർ‍ജി


താജ്മഹലിന്റെ യഥാർ‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ‍ ഹർ‍ജി. താജ്മഹൽ‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെഴിവുകളില്ലെന്നും ഹർ‍ജിയിൽ‍ പറയുന്നു. ഡോ. രജനീഷ് സിങ്ങാണ് ഹർ‍ജിയുമായി കോടതിയെ സമീപിച്ചത്. മുഗൾ‍ ചക്രവർ‍ത്തിയായ ഷാജഹാന്‍റെ ഭാര്യ മുംതാസിനായി 1631 മുതൽ‍ 22 വർ‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും ശാസ്ത്രീയ തെളിവില്ലെന്നും ഹർ‍ജിയിൽ‍ പറയുന്നു. 

താജ്മഹൽ‍ നിർ‍മ്മിച്ചത് ഷാജഹാനാണെന്നതിന് പ്രാഥമിക തെളിവുകളില്ലെന്നാണ് വിവരാവകാശ അപേക്ഷയിൽ‍ എൻസിഇആർ‍ടിസി നൽ‍കിയ മറുപടിയെന്ന് ഹർ‍ജിയിൽ‍ അവകാശപ്പെടുന്നുണ്ട്. കോടതിയിൽ‍ തീർ‍പ്പാക്കേണ്ട വിഷയമല്ലെന്നു കാണിച്ച് അലഹബാദ് ഹൈക്കോടതി നേരത്തെ ഹർ‍ജി തള്ളിയിരുന്നു. ലോക പൈതൃക സ്ഥലമായ താജ്മഹലിന്റെ ചരിത്രം കൃത്യമായി പറയാൻ‍ കഴിയുന്നില്ല. താജ്മഹലിന്റെ ∀യഥാർത്ഥ ചരിത്രം∀ പഠിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

article-image

g

You might also like

  • Lulu Exchange
  • Straight Forward

Most Viewed