ഇരട്ട പദവി അംഗീകരിക്കില്ല; അശോക് ഗെലോട്ടിനെതിരെ ഗ്രൂപ്പ് 23

കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനെതിരെ ഗ്രൂപ്പ് 23. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന ഗെലോട്ടിന്‍റെ നിലപാടിനെതിരെയാണ് ഗ്രൂപ്പ് 23 നേതാക്കൾ രംഗത്തെത്തിയത്. ഇരട്ട പദവി അംഗീകരിക്കില്ലെന്നും പാർട്ടിക്കു വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്നും നേതാക്കൾ പറഞ്ഞു. ഇരട്ടപദവി അനുവദിക്കുന്നത് ഉദയ്പൂർ പ്രഖ്യാപനത്തിനെതിരാണെന്നും ഗ്രൂപ്പ് 23 നേതാക്കൾ അഭിപ്രായപ്പെട്ടു.
നേരത്തെ, കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്‍റെ നിലപാടിനെതിരെ ദ്വിഗ് വിജയ് സിംഗും രംഗത്തെത്തിയിരുന്നു. അധ്യക്ഷനായാൽ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും രണ്ട് പദവികൾ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മത്സരമുണ്ടെങ്കിൽ ഒക്ടോബർ 17ന് വോട്ടെടുപ്പ് നടക്കും. അതേസമയം, ശശി തരൂരിനെ ഐടി പാർലമെന്‍ററി സമിതി അധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കമണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ujfif