കണ്ണൂർ വിസിയുടെ പുനർനിയമനം; പിണറായി വിജയനെതിരെ വിജിലൻസ് കോടതിയിൽ പരാതി

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. വിസിയുടെ ചട്ടവിരുദ്ധനിയമനത്തിൽ മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം. മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തി ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് ഗവർണർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ മൂന്നു കത്തുകളും ഗവർണർ പുറത്തുവിട്ടു. പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബറിൽ മുഖ്യമന്ത്രി കത്തയച്ചപ്പോൾ ചാൻസിലർ സ്ഥാനത്ത് തുടരില്ലെന്ന് ഗവർണർ അറിയിച്ചു. ചൻസിലർ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ തന്നെ മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുനൽകികൊണ്ട് 2022 ജനുവരിയിൽ മറ്റൊരു കത്തുകൂടി അയച്ചെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
chjfj