ഉത്തർപ്രദേശിൽ വീടിന്‍റെ ചുമരിടിഞ്ഞു വീണ് നാല് കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിൽ വീടിന്‍റെ ചുമരിടിഞ്ഞു വീണ് നാല് കുട്ടികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇറ്റാവയിലെ ചന്ദ്രപുര ഗ്രാമത്തിലാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്നാണ് അപകടം സംഭവിച്ചത്.
സഹോദരങ്ങളായ സിങ്കു(പത്ത്), അഭി(എട്ട്), സോനു (ഏഴ്), ആർതി(അഞ്ച്) എന്നിവരാണ് മരിച്ചത്. റിഷവ്(നാൽ), മുത്തശി ശാരദ ദേവി(75) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
േബ്ീബ