മൂൺലൈറ്റിംഗ് ; 300 പേരെ പിരിച്ചുവിട്ട് വിപ്രോ

അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പദമാണ് മൂൺലൈറ്റിംഗ്. മൂൺലൈറ്റിംഗ് നടത്തിയതിന്റെ പേരിൽ 300 ജീവനക്കാരെയാണ് വിപ്രോ പിരിച്ചുവിട്ടത്. മൂൺലൈറ്റിംഗ് ലളിതമായി പറഞ്ഞാൽ ചതിയാണെന്ന് വിപ്രോ മേധാവി റിഷദ് പ്രേംജി പറയുന്നു. “വാരാന്ത്യത്തിൽ പ്രിയപ്പെട്ട ബാൻഡിനൊപ്പം ഗിത്താർ വായിക്കാൻ പോകുന്നതോ എൻജിഒയിൽ പ്രവർത്തിക്കുന്നത് പോലെയോ അല്ല മൂൺലൈറ്റിംഗ്, എതിരാളികളുടെ സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.” റിഷദ് പറഞ്ഞു.
നമ്മുടെ ജോലിക്കൊപ്പം ഫ്രീലാൻസ് പോലെ മറ്റൊരു ജോലി കൂടി ചെയ്യുന്നതാണ് മൂൺലൈറ്റിംഗ്. പകൽ 9 മണി മുതൽ 5 മണി വരെ ജോലി ചെയ്തിട്ട് രാത്രി മറ്റൊരു ജോലി ചെയ്യുന്നതാണ് ഇത്. രാത്രിയായതുകൊണ്ടാണ് ‘മൂൺ’ എന്ന പദം ഉപയോഗിച്ച് ‘മൂൺലൈറ്റിംഗ്’ എന്ന വാക്ക് വന്നത്.
മൂൺലൈറ്റിംഗ് എന്താണെന്ന് ഒരു ഉദാഹരണത്തിലൂടെ മനസിലാക്കാം. എഞ്ചിനിയറായ വ്യക്തി തന്റെ 9−5 ജോലി സമയം കഴിഞ്ഞ രാത്രി ഒരു ബാൻഡിൽ പാടാൻ പോകുന്നതോ, സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പണം സമ്പാദിക്കുന്നതോ മൂൺലൈറ്റിംഗ് അല്ല. മറിച്ച് എഞ്ചിനിയറായ വ്യക്തി മറ്റൊരു സ്ഥാപനത്തിൽ ഇതേ ജോലി തന്നെ ചെയ്യുന്നതാണ് മൂൺലൈറ്റിംഗ്. ഇൻഫോസിസ്, വിപ്രോ പോലുള്ള നിരവധി കമ്പനികൾ ഈ പ്രവണതയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വന്നതോടെയാണ് മൂൺലൈറ്റിംഗ് വ്യാപകമാകാൻ തുടങ്ങിയത്. കൂടുതൽ പണം സമ്പാദിക്കാനുള്ള വഴിയായാണ് പലരും മൂൺലൈറ്റിംഗിനെ കാണുന്നത്.
ggu
gug