കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് അശോക് ഗെഹ്‌ലോട്ട്

പാർട്ടി നിർദേശിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തന്റെ വ്യക്തിപരമായ ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണം എന്നതാണ്. അധ്യക്ഷനായി രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ പ്രഭാവമേറും.
ഗാന്ധി കുടുംബത്തിന് തന്നിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയാകുമോ കോൺഗ്രസ് പ്രസിഡന്‍റാവുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
എന്നാൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാകവെ ശശി തരൂർ വോട്ടർപട്ടിക പരിശോധിക്കാൻ എ.ഐ.സി.സി. ആസ്ഥാനത്തെത്തി.
cjfk