ഭാര്യയുമായി ബന്ധം വേർ‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ചു; റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


ഭാര്യയുമായി ബന്ധം വേർ‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ചെന്ന പരാതിയിൽ‍ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ‍ രേണു രാജ് സസ്പെൻഡ് ചെയ്തു. കൊച്ചി സ്പെഷൽ‍ തഹസിൽ‍ദാർ‍ (ആർ‍ ആർ‍) ഓഫീസിലെ സീനിയർ‍ ക്ലർ‍ക്ക് എം.പി പത്മകുമാറിനെയും തൃപ്പൂണിത്തുറ സ്പെഷൽ‍ തഹസിൽ‍ദാർ‍ (എൽ‍ആർ‍) ലാൻ‍ഡ് ട്രിബ്യൂണൽ‍ ഓഫീസിലെ സീനിയർ‍ ക്ലർ‍ക്ക് ടി. സ്മിതയെയുമാണ് കളക്ടർ‍ രേണു രാജ് സസ്പെൻഡ് ചെയ്തത്.

പത്മകുമാറിന്‍റെ ആദ്യ ഭാര്യയുടെ പരാതിയിലാണ് നടപടി. കളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തിൽ‍ വെച്ചായിരുന്നു പത്മകുമാറും സ്മിതയും വിവാഹിതരായത്. വിവാഹത്തിന്‍റെ രേഖകൾ‍ അടക്കമായിരുന്നു ആദ്യ ഭാര്യ പരാതി നൽ‍കിയത്. സർ‍ക്കാർ‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി അന്വേഷണത്തിൽ‍ കണ്ടെത്തിയതിനെ തുടർ‍ന്നാണ് സസ്പെൻഷനെന്ന് ഉത്തരവിൽ‍ കളക്ടർ‍ വ്യക്തമാക്കി.

article-image

xhx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed