അമിത് ഷായുടെ മഹാരാഷ്ട്ര സന്ദർശനത്തിനിടെ സുരക്ഷ വീഴ്ച

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഹാരാഷ്ട്ര സന്ദർശനത്തിനിടെ സുരക്ഷ വീഴ്ച. ആന്ധ്രപ്രദേശ് എംപിയുടെ പേഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ. ഹേമന്ത് പവാർ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷ നിയന്ത്രണങ്ങൾ ലംഘിച്ച് ആഭ്യന്തര മന്ത്രിക്ക് അടുത്ത് എത്തിയതിനാണ് അറസ്റ്റ്. ദേവേന്ദ്ര ഫൻഡൻവിസിന്റെ വസതിയിൽ വച്ചായിരുന്നു സംഭവം. മുംബൈയിലെ മലബാർ ഹിൽസിലെ സാഗർ ബംഗ്ലാവിൽ അമിത് ഷായുടെ സുരക്ഷാ വിഭാഗത്തിന് സമീപം ഹേമന്ത് പവാർ എന്ന് പേരുള്ള വ്യക്തി സംശയാസ്പദമായി കറങ്ങുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്യുന്നത്.
32കാരനായ ഹേമന്ത് പവാർ ധരിക്കാൻ പാടില്ലാത്ത എംഎച്ച്എ ബാൻഡും ധരിച്ചിരുന്നു. ആന്ധ്രയിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പവാറിന് പാർലമെന്റിൽ പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നു, എന്നാൽ എംഎച്ച്എ സ്ട്രാപ്പ് അനുവദനീയമല്ലെന്നും ആൾമാറാട്ടത്തിന് തുല്യമാണെന്നും പൊലീസ് പറഞ്ഞു.
gxhf