ഉത്തർപ്രദേശിൽ 10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു


ഉത്തർ പ്രദേശിൽ 10 കോടി വിലയുള്ള ആംബർഗ്രിസ് പിടിച്ചെടുത്തു. ഉത്തർ പ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ലഖ്‌നൗവിൽ നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത്. 1972 ലെ വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആംബർഗ്രിസ് വിൽക്കുന്നത് നിയമവരുദ്ധമാണ്.

തിമിംഗല ഛർദിയെന്നും ഒഴുകിനടക്കുന്ന സ്വർണമെന്നും വിളിപ്പേരുള്ള ആംബർഗ്രിസ് സുഗന്ധദ്രവ്യങ്ങൾ തയാറാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഈ വർഷം ജൂലൈയിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് 28 കോടി രൂപയുടെ ആംബർഗ്രിസ് ലഭിച്ചിരുന്നു. ഉടൻ പൊലീസിനെ വിവരമറിയിച്ച് മത്സ്യത്തൊഴിലാളികൾ ഇത് കൈമാറുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ഈ സത്യസന്ധതയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്.

article-image

xhc

You might also like

Most Viewed