ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും

ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഓണം സമൂഹത്തിൽ ഐക്യത്തിന്‍റെ ചൈതന്യം വർധിപ്പിക്കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഓണം സമത്വത്തിന്‍റെയും നീതിയുടെയും സത്യത്തിന്‍റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്‍റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
chcfj