ഫോർ‍ട്ടുകൊച്ചിയിൽ‍ മത്സ്യത്തൊഴിലാളിക്ക് കടലിൽ‍ വച്ച് വെടിയേറ്റു


ഫോർ‍ട്ടുകൊച്ചിയിൽ‍ മത്സ്യത്തൊഴിലാളിക്ക് കടലിൽ‍ വച്ച് വെടിയേറ്റു. ഫോർ‍ട്ട്‌കൊച്ചി നേവി ക്വാർ‍ട്ടേഴ്‌സിനു സമീപമെത്തിയപ്പോഴാണ് വെടിയേറ്റത്. സെബാസ്റ്റിയന്റെ ദേഹത്ത് കൊണ്ട വെടിയുണ്ട ബോട്ടിൽ‍ നിന്ന് കണ്ടെടുത്തു

ഫോർ‍ട്ടുകൊച്ചിയിൽ‍ മത്സ്യത്തൊഴിലാളിക്ക് കടലിൽ‍ വച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റിയന്റെ ചെവിയിലാണ് വെടിയേറ്റത്. രാവിലെ 11.30ഓടെയാണ് സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയതായിരുന്നു തൊഴിലാളികൾ‍. ഫോർ‍ട്ട്‌കൊച്ചി നേവി ക്വാർ‍ട്ടേഴ്‌സിനു സമീപമെത്തിയപ്പോഴാണ് വെടിയേറ്റത്. സെബാസ്റ്റിയന്റെ ദേഹത്ത് കൊണ്ട വെടിയുണ്ട ബോട്ടിൽ‍ നിന്ന് കണ്ടെടുത്തു

സെബാസ്റ്റിയന്റെ ചെവിക്ക് താഴെയാണ് വെടിയേറ്റിരിക്കുന്നത്. ചെവിയിൽ‍ നിന്ന് ചോര തെറിക്കുകയും സെബാസ്റ്റ്യൻ മറിഞ്ഞുവീഴുകയും ചെയ്തു. ബോട്ടിൽ‍ നടത്തിയ തിരച്ചിലിലാണ് വെടിയുണ്ട കണ്ടെത്തിയത്. സെബാസ്റ്റിയനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ‍ ഉടൻ‍തന്നെ ഫോർ‍ട്ടുകൊച്ചിയിലെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. സെബാസ്റ്റിയന്റ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം വെടിവെച്ചത് തങ്ങൾ അല്ലെന്ന് ബുള്ളറ്റ് പരിശോധിച്ച ശേഷം നേവി ഉദ്യോഗസ്ഥൻ‍ പ്രതികരിച്ചു. സംഭവം പൊലീസ് അന്വേഷിക്കട്ടേയെന്നും നാവികസേന അറിയിച്ചു.

article-image

nc n

You might also like

  • Lulu Exchange
  • Straight Forward

Most Viewed