ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു

ഐഎൻഎസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവിക സേനാ അഡ്മിറൽ ആർ ഹരികുമാർ കൊച്ചി കപ്പൽ ശാലയെ അഭിനന്ദിച്ചു. കൊച്ചി കപ്പൽശാലയിൽ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നാവിക സേനാ ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
അശോക സ്തംഭം ഉൾപ്പെടുത്തിയ നാവികസേനയുടെ പുതിയ പതാകയും ചടങ്ങിൽ പ്രധാനമന്ത്രി അനാവരണം ചെയ്തു. പഴയ പതാകയിൽ നിന്ന് അടിമത്ത ചിഹ്നം നീക്കി. വേദിയിൽ മലയാളത്തിലാണ് പ്രതിരോധമന്ത്രി നന്ദി അറിയിച്ചത്. 196 ഓഫീസർമാരും 1449 നാവികരുമാണ് കപ്പലിലുള്ളത്.
ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ കരുത്തിന്റെ പ്രതീകവും സ്വാശ്രയ ഭാരതത്തിന്റെ പ്രതീകവുമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സേനയുടെ ശക്തി കൂട്ടുന്നതിൽ നിർണായകമാകാൻ വിക്രാന്തിന് സാധിക്കും. അഭിമാന നേട്ടമെന്ന് നാവിക സേനാ മേധാവിയും പറഞ്ഞു.
ഐഎൻഎസ് വിക്രാന്ത് ദൗത്യത്തോടെ രാജ്യം പുതിയൊരു സൂരോദ്യയത്തിന് സാക്ഷിയാകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെപ്തംബർ രണ്ട് ചരിത്രദിവസമാണ്. ലോകസമുദ്ര സുരക്ഷയിൽ ഭാരതത്തിന്റെ ഉത്തരമാണ് യാഥാർത്ഥ്യമാകുന്നത്. ഒഴുകുന്ന വിമാനത്താവളമാണ് വിക്രാന്ത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണം തുടങ്ങിയ വിശേഷണങ്ങളോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
aa