കെ-ഫോൺ സൗജന്യ കണക്ഷൻ ഉത്തരവിറക്കി സർക്കാർ


കെ ഫോൺ പദ്ധതിയിൽ‍ സൗജന്യ കണക്ഷൻ നൽ‍കുന്നതിൽ‍ സംവരണം ഉറപ്പാക്കാൻ സംസ്ഥാന സർ‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങൾ‍ക്ക് പത്ത് ശതമാനവും പട്ടിക വർ‍ഗ വിഭാഗങ്ങൾ‍ക്ക് മൂന്ന് ശതമാനവും സംവരണം ഏർ‍പ്പെടുത്താനാണ് നീക്കം. ആദ്യഘട്ടത്തിൽ‍ ഒരു നിയോജകമണ്ഡലത്തിൽ‍ നൂറ് ബിപിഎൽ‍ കുടുംബങ്ങൾ‍ക്ക് എന്ന തോതിൽ‍ പതിനാലായിരം ബിപിഎൽ‍ കുടുംബങ്ങൾ‍ക്ക് കണക്ഷന്‍ ഉറപ്പാക്കും. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാന സർ‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ ഫോൺ. നേരത്തെ ഒരു നിയോജക മണ്ഡലത്തിലെ നൂറ് ബിപിഎൽ‍ കുടുംബങ്ങൾ‍ക്ക് കണക്ഷൻ നൽ‍കുന്നതിനാണ് സർ‍ക്കാർ‍ തീരുമാനിച്ചിരുന്നത്.

എസ്.സി വിഭാഗം ലഭ്യമല്ലെങ്കിൽ‍ 10 ശതമാനം കൂടി എസ്ടി വിഭാഗത്തിന് നൽ‍കും. ഒപ്പം എസ്ടി വിഭാഗമില്ലെങ്കിൽ‍ ആ മൂന്ന് ശതമാനം കൂടി അതേ നിയോജക മണ്ഡലത്തിലെ എസ് സി വിഭാഗക്കാർ‍ക്ക് നൽ‍കും. മണ്ഡലത്തിൽ‍ രണ്ടുവിഭാഗവുമില്ലെങ്കിൽ‍ ജനറൽ‍ കാറ്റഗറിയിലേക്ക് മാറ്റും.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed